Categories

മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക്

maharashtra-election-2009

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാണ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റം. മൂന്നിടത്തും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍്ക്കാറുണ്ടാക്കാനാകുമെന്ന് ഉറപ്പായി.

അരുണാചലില്‍ കോണ്‍ഗ്രസ് ആധിപത്യമുറപ്പിക്കുന്ന മുന്നേറ്റം നടത്താനായി. മഹാരാഷ്ട്രയില്‍ ശിവസേനാ-ബിജെപി സഖ്യത്തിനെ അധികാരത്തില്‍ നിന്നു വീണ്ടും മാറ്റി നിര്‍ത്താന്‍ ഉതകുന്ന വിജയം. ഹരിയാനയില്‍ ഐ എന്‍ എല്‍ ഡിയും ജനഹിത് കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് മുന്നേറ്റത്തെ ഇങ്ങനെ നിരീക്ഷിക്കാം.

288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി.സഖ്യം ഫലമറിവായത് ഉള്‍പ്പടെ 97 സീറ്റുകളില്‍ വിജയിച്ചു. 44 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ശിവസേന-ബി.ജെപി സഖ്യം 61 സീറ്റുകളില്‍ വിജയിച്ചു. 31 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മൂന്നാം മുന്നണിയും 10 വീതം സീറ്റിലും വിജയിച്ചു. സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ 10 സീറ്റുകളില്‍ വിജയിക്കുകതയും 16 സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് കോണ്‍ഗ്രസ്-എന്‍.സി.പി.സഖ്യം അധികാരത്തിലെത്തുന്നത്.

ഹരിയാനയില്‍ ആകെയുള്ള 90 നിയമസഭാസീറ്റില്‍ 40 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐ എന്‍ എല്‍ ഡി) 32 സീറ്റില്‍ വിജയിച്ചു. ഹരിയാന ജനഹിത് കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബി.ജെ.പി. നാല് സീറ്റിലും വിജയിച്ചു. മറ്റുള്ളവര്‍ക്ക് 7 സീറ്റ് ലഭിച്ചു.

60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് 33 സീറ്റുകളില്‍ വിജയം വരിക്കാനായി. ബി.ജെ.പി രണ്ടു സീറ്റുകളിലും എന്‍.സി.പി നാലു സീറ്റുകളിലും വിജയിച്ചു. രണ്ടു വീതം സീറ്റില്‍ വീതം ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ നാല് സീറ്റില്‍ വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്് നാല ്‌സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു ഉള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അരുണാചലില്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മഹാരാഷ്ട്രയില്‍ വിമതരുടെയും സ്വതന്ത്രരുടെയും സഹായത്തോടെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് അധികാരം നിലനിര്‍ത്താനാകും. കോണ്‍ഗ്രസിന്റെ ലീഡ് അംഗീകരിച്ച എന്‍ സി പി, മുഖ്യമന്ത്രി സ്ഥാനത്തിനുളള അവകാശവാദം ഉപേക്ഷിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിന് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനമെന്ന് എന്‍ സി പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.

90 അംഗ ഹരിയാന നിയമസഭയില്‍ 42 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് വ്യക്തമായി. ഭൂപീന്ദര്‍ സിങ്ങ് ഹൂഡതന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് കരുതുന്നു.

ഒ­ക്ടോ­ബര്‍ 22 2009 4.00 pm IST

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.