എഡിറ്റര്‍
എഡിറ്റര്‍
ഐ.ബി.എമ്മിന് 866 മില്യണ്‍ ഡോളര്‍ നികുതി കുടിശ്ശിക
എഡിറ്റര്‍
Monday 4th November 2013 7:46am

ibm

മുംബൈ: ഐ.ബി.എമ്മിന് 886 മില്യണ്‍ ഡോളര്‍ നികുതി കുടിശ്ശികയുള്ളതായി വാര്‍ത്ത. ഇത് എത്രയും വേഗം അടക്കാന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി അറിയുന്നു.

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ഐ.ബി.എം വക്താവ് അറിയിച്ചു. എന്നാല്‍ എത്ര രൂപയുടെ കുടിശ്ശികയാണ് ഉള്ളതെന്ന് വ്യക്തമാക്കിയില്ല.

അതേസമയം, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ അവകാശവാദം ഐ.ബി.എം നിഷേധിച്ചതായും വാര്‍ത്തയുണ്ട്. ഇതിനെതിരെ കമ്പനി നടപടിയെടുക്കുമെന്നും അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Advertisement