എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം സൈന്യം നശിപ്പിച്ചു
എഡിറ്റര്‍
Monday 27th August 2012 3:05pm

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം നശിപ്പിച്ചു. ഒളിത്താവളത്തില്‍ നിന്നും തോക്കുകളും ബോംബുകളുമുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Ads By Google

ജമ്മുകാശ്മീരില്‍ നിന്നും 180 കിലോമീറ്റര്‍ വടക്ക് റംബാന്‍ ജില്ലയിലെ സാര്‍ണിഹാള്‍ വനത്തിലെ താവളമാണ് സുരക്ഷാസേന നശിപ്പിച്ചത്. എന്നാല്‍ തീവ്രവാദികള്‍ ഇവിടെ എത്തിച്ചേര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. സൈന്യം വനത്തിലെ താവളത്തിലെത്തുന്നതിന് മുന്‍പ് തന്നെ തീവ്രവാദികള്‍ രക്ഷപ്പെട്ടതാവാമെന്നാണ് നിഗമനം.

പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സേനയാണ് തെരച്ചില്‍ നടത്തിയത്. ബ്ലാങ്കെറ്റുകളും അരിയും, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള എണ്ണ, സ്റ്റൗ മുതലായവയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സ്ഥലത്ത് നിന്നും പാക്കിസ്ഥാന്‍ കറന്‍സിയും കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

ഇതില്‍ നിന്നും പാക്കിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദികളായിരിക്കും ഇവരെന്ന് സംശയം ബലപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കറന്‍സി കണ്ടെടുത്തതുകൊണ്ട് മാത്രം ഇവര്‍ പാക്കിസ്ഥാനില്‍ ഉള്ളവരാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് കമാന്‍ഡിങ് ഓഫീസര്‍ വ്യക്തമാക്കി.

Advertisement