ദുബൈ: ഇരുരാജ്യങ്ങളിലും തടവില്‍ കഴിയുന്നവരെ പരസ്പരം കൈമാറുന്ന കരാറില്‍ഒപ്പുവയ്ക്കാന്‍ ഇന്ത്യയും സൗദിഅറേബ്യയും ധാരണയായി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഈവര്‍ഷമാദ്യം സൗദിഅറേബ്യയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇന്ത്യയും സൗദിഅറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ളതാണ് കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷയും ഐക്യവും നിലനിര്‍ത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് കരാറിനെ കാണുന്നത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുള്ളതാണ് കരാര്‍.