എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ വംശഹത്യയില്‍ ഇന്ത്യയും പങ്കാളികള്‍: മീന കന്തസാമി
എഡിറ്റര്‍
Friday 15th November 2013 7:00am

meena-kandasami

തിരുവനന്തപുരം: ശ്രീലങ്കയിലെ വംശഹത്യയില്‍ ഇന്ത്യക്കും പങ്കുണ്ടെന്ന് തമിഴ് എഴുത്തുകാരിയും എഴുത്തുകാരിയുമായ മീന കന്തസാമി. ശ്രീലങ്കയിലെ വംശഹത്യയിലെ ഇരകള്‍ തമിഴര്‍ മാത്രമല്ലെന്നും മീന കന്തസാമി പറഞ്ഞു.

മുസ്‌ലീങ്ങളും ക്രിസ്ത്യാനികളുമടങ്ങുന്ന ന്യൂനപക്ഷവും വംശഹത്യയുടെ ഇരകളാണ്. ഇന്ത്യയില്‍ ഗുജറാത്ത് കലാപമുണ്ടാക്കിയ ആഘാതത്തെക്കാള്‍ എത്രയോ മടങ്ങ് അധികമാണ് ശ്രീലങ്കയില്‍ തമിഴര്‍ അനുഭവിക്കുന്നത്.

ശ്രീലങ്കന്‍ ഭരണാധികാരികളെ യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്ര നിയമസംവിധാനങ്ങള്‍ക്ക് കഴിയണം. ഈ സാഹചര്യത്തില്‍ ചോഗം ഉച്ചകോടി ഒരിക്കലും ശ്രീലങ്കയില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നു.

എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ളവര്‍ ശ്രീലങ്കയില്‍ പീഡനത്തിനിരയാകുന്നുണ്ട്. സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നവരെ നാടുകടത്തുകയാണെന്നും മീന കന്തസാമി പറഞ്ഞു.

ശ്രീലങ്കയിലെ വംശഹത്യക്കെതിരെ ഇന്ത്യ ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഘമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Advertisement