വാഷിങ്ടണ്‍: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമായതില്‍ പാകിസ്താന്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് യു.എസ്. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ന്യൂദല്‍ഹിയിലെത്തി ഇന്ത്യയുമായി വിവിധ കരാറുകളില്‍ ഒപ്പിട്ടതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഈ പ്രസ്താവന.

അഫ്ഗാനിസ്താനില്‍ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇന്ത്യയും അമേരിക്കയുമെല്ലാം യത്‌നിക്കുന്നത്. അഫ്ഗാനിസ്താനില്‍ സമാധാനം പുലരുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുന്നത് അവര്‍ക്ക് മാത്രമല്ല, മേഖലയ്ക്ക് ആകെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും അഫ്ഗാനിസ്താനും ഇപ്പോള്‍ ഉണ്ടാക്കിയ തന്ത്രപരമായ സഹകരണം സ്വാഗതാര്‍ഹമാണെന്നും അതില്‍ പാകിസ്ഥാന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിലയിരുത്തി.

Subscribe Us:

മുന്‍പ്രസിഡന്റ് റബ്ബാനിയുടെ കൊലപാതകത്തിനുശേഷം അഫ്ഗാനിസ്താനുമായും ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അമേരിക്കയുമായുമുള്ള സഹകരണം വഷളായതാണ് പാകിസ്താന്റെ ആശങ്കയുടെ അടിസ്ഥാനം. റബ്ബാനിയുടെ വധത്തിനു പിന്നില്‍ പാകിസ്താനാണെന്ന് പരസ്യമായിത്തന്നെ അഫ്ഗാനിസ്താന്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് പ്രസിഡന്റ് ഹമീദ് കര്‍സായി ന്യൂദല്‍ഹിയിലെത്തി ഇന്ത്യയുമായി വിവിധ കരാറുകളില്‍ ഒപ്പിട്ടത്.