ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മനീഷ് പാണ്ഡേ നായകനായ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു സാംസാണ്‍, കരുണ്‍ നായര്‍, ബേസില്‍ തമ്പി എന്നിവര്‍ക്കും ഇടം ലഭിച്ചു.


Also read ‘കോഹ്‌ലി എന്നെ അഭിനന്ദിച്ചു; പക്ഷേ ധോണിയുടെ ആ പ്രവൃത്തി എന്നെ തീര്‍ത്തും നിരാശപ്പെടുത്തി’; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടയിലെ അനുഭവം വെളിപ്പെടുത്തി ഫഖ്ഹര്‍


സൗത്താഫ്രിക്ക ഓസീസ് എ ടീമുകളടങ്ങുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റും ദക്ഷിണാഫ്രിക്കയോട് രണ്ടു നാലു ദിന മത്സരങ്ങളഉമാണ് ഇന്ത്യന്‍ പര്യടനത്തിലുള്ളത്. മനീഷ് പാണ്ഡെയ്ക്ക് പുറമെ കരുണ്‍ നായര്‍, ജയന്ത് യാദവ്, അഭിനവ് മുകുന്ദ്, അക്ഷര്‍ പട്ടേല്‍, യൂസവേന്ദ്ര ചാഹല്‍, മന്‍ദീപ് സിങ്ങ്, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിങ്ങനെ സീനിയര്‍ ടീമില്‍ കളിച്ച് പരിചയമുള്ള താരങ്ങളും എ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ചിട്ടുള്ള ക്രൂണാല്‍ പാണ്ഡ്യയെയും ഏകദിന മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.പി.എല്‍ 2017 ലെ മിന്നും താരങ്ങളായ ബേസില്‍ തമ്പി, മൊഹമ്മദ് സിറാജ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരുടെ ‘എ’ ടീം പ്രവേശനമാണ് ടീം തെരഞ്ഞെടുപ്പിന്റെ സവിശേഷത. ചതുര്‍ ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ നയിക്കുന്നത് കരുണ്‍ നായരാണ്.


Dont miss കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം: മാര്‍പ്പാപ്പയുടെ സാമ്പത്തിക ഉപദേഷ്ടാവിനെതിരെ കേസ്


ഏകദിന ടീം: മന്‍ദീപ് സിങ്ങ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, കരുണ്‍ നായര്‍, ക്രൂണാല്‍ പാണ്ഡ്യ, റിഷഭ് പന്ത്, വിജയ് ശങ്കര്‍, അക്‌സര്‍ പട്ടേല്‍, ചാഹല്‍, ജയന്ത് യാദവ്, ബേസില്‍ തമ്പി, മൊഹമ്മദ് സിറാജ്, ശ്രദ്ധുല്‍ ഠാക്കൂര്‍, സിദ്ധാര്‍ത്ഥ് കൗള്‍