Categories

ഇ­ന്ത്യ, ലോ­ക­ത്തി­ന് പ്ര­തീ­ക്ഷ­യു­ടെ വെ­ളിച്ചം: ഒബാമ

വാഷിങ്ടണ്‍: ലോകജനതയ്ക്കാകമാനം ഇന്ത്യയും ഇന്ത്യക്കാരും പ്രചോദനവും പ്രതീക്ഷയുടെ വെളിച്ചവുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയുടെ 63­ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ പരാമര്‍ശം. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒബാമ തന്റെ അഭിനന്ദനം അറിയി­ച്ചു.

സ്വാതന്ത്ര്യത്തിന് വേണ്ടി അഹംസയിലൂടെ ഇന്ത്യ നടത്തിയ പോരാട്ടങ്ങള്‍, തീവ്രവാദത്തോടും ഭീകരവാദത്തോടുമുള്ള അതിന്റെ നിരാസം, ജനാധിപത്യത്തിലുള്ള വിശ്വാസം, സഹനം, നിയമവാഴ്ച എന്നിവയെല്ലാം ലോകജനതയ്ക്ക് പ്രചോദനവും പ്രതീക്ഷയുടെ വെളിച്ചവുമാണ്­ഒബാമ പറ­ഞ്ഞു. ലോകമൊട്ടാകെയുള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ചരിത്രത്തില്‍ അഭിമാനിക്കാമെന്നും ഭാവി പ്രതീക്ഷാനിര്‍ഭരമാണെന്നും ഒബാമ പ­റഞ്ഞു.

ഇന്ത്യ കാണിച്ചുതന്ന മാതൃക അമേരിക്കയുള്‍പ്പടെ പല രാജ്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങള്‍ എത്രത്തോളം മഹാത്മാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടു­ണ്ട്­-ഒബാമ പറഞ്ഞു.

നവംബറിലെ തന്റെ ഇന്ത്യാ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഒബാ­മ വ്യ­ക്ത­മാക്കി. 20 ലക്ഷത്തിലധികം വരുന്ന ഇ­ന്തോ­ അമേരിക്കന്‍ സമൂഹത്തിന്റെ സൗഹാര്‍ദപരമായ ജീവിതം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന്റെ തെളി­വാ­ണെന്നും 21­ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ബന്ധങ്ങളിലൊന്നായി ഇതിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെ­ന്ന് ബാര­ക് ഒബാമ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.