ന്യൂദല്‍ഹി: യു എന്‍ പ്രസിദ്ധീകരിച്ച പുതിയ മാനവ വികസന സൂചികയില്‍ ഇന്ത്യ 119ാം സ്ഥാനത്തെത്തി. സാമ്പത്തിക വളര്‍ച്ചയും വികസനപദ്ധതികളും ജനങ്ങളിലേക്കെത്തിയില്ല എന്നതാണ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴാന്‍ കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

യു എന്‍ മാനവ വികസന പദ്ധതിതയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 169 രാഷ്ട്രങ്ങളുടെ നിലവാരം വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളായ ചൈന 86 ാം സ്ഥാനത്തും ശ്രീലങ്ക 91 ാം സ്ഥാനത്തുമാണ്.

നോര്‍വെയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാംസ്ഥാനത്ത് ആസ്‌ട്രേലിയയും മൂന്നാംസ്ഥാനത്ത് ന്യൂസിലാന്‍ഡുമാണുള്ളത്. സ്ത്രീ-പുരുഷ സമത്വം, ആരോഗ്യനിലവാരം, ജനസംഖ്യാ കണക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.