ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരിയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പഖ്യാപിച്ചു. പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണ്ണമായും മോചിതരാകാത്തതിനാല്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പതിനഞ്ചംഗ ടീമിനെയാണ് സെല്കഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ട് പര്യാടനത്തിടെ പരിക്കേറ്റ സച്ചിന്‍, യുവരാജ്, സെവാഗ്, രോഹിത് ശര്‍മ്മ എന്നിവരെ ഒഴിവാക്കി. പരിക്കില്‍ നിന്നും പൂര്‍ണ്ണമായും മോചിതരാകാത്ത പേസ് ബൗളര്‍മാരായ സഹീര്‍ ഖാനെയും മുനാഫ് പട്ടേലിനെയും ഇഷാന്ത് ശര്‍മയെയും ഒഴിവാക്കിയിട്ടുണ്ട്. മോശം ഫോമിലുള്ള ഓഫ് സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങിനെയും പരിഗണിച്ചില്ല.

ടെസ്റ്റ് പരമ്പരയില്‍ ഫില്‍ഡ് ചെയ്യുന്നതിനിടെ തലക്ക് പരിക്കേറ്റ്  ഇന്ത്യയിലേക്ക്  മടങ്ങിയ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഗൗതംഗംഭീര്‍ ടീമില്‍ തിരിച്ചെത്തി. പുതുമുഖങ്ങളായ വരുണ്‍ ആറോണ്‍, എസ് അരവിന്ദ് എന്നിവര്‍ ടീമിലിടം നേടി. ഇംഗ്ലണ്ടിലെ ഏകദിന പരമ്പരയിലിടം പിടിച്ച പാര്‍ഥിവ് പട്ടേല്‍, അജിന്‍ക്യ രഹാനെ, മനോജ് തിവാരി, രവീന്ദ്ര ജഡേജ എന്നിവരെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്.

ഒക്ടോബര്‍ പതിനാലിന് ഹൈദരാബാദിലും പതിനേഴിന് ദില്ലിയിലുമാണ് ആദ്യ രണ്ട ഏകദിനങ്ങള്‍. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. മൊഹാലി(ഒക്ടോബര്‍ 20)മുംബൈ(ഒക്ടോബര്‍ 20)കൊല്‍ക്കത്ത(ഒക്ടോബര്‍ 25) എന്നിവടങ്ങളിലായാണ് ശേഷിക്കുന്ന് മത്സരങ്ങള്‍ നടക്കുക. ഏകദിന മത്സരങ്ങള്‍ക്ക പിന്നാലെ ഒക്ടോബര്‍ 29ന് കൊല്‍ക്കത്തയില്‍ വച്ച് ഒരു ടി-20മത്സരവും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്.

ടീം: മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‌ലി, ഉമേഷ് യാദവ്, എസ്. അരവിന്ദ്, സുരേഷ് റെയ്‌ന, പ്രവീണ്‍കുമാര്‍, വരുണ്‍ ആരോണ്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ശര്‍മ, രഹാനെ, ആര്‍. അശ്വിന്‍, മനോജ് തിവാരി, വിനയ്കുമാര്‍ എന്നിവരാണ് ടീമംഗങ്ങള്‍.