കൊച്ചി: കേരളത്തില്‍ നിന്നുള്ള ഐ.പി.എല്‍ ടീം ഇന്‍ഡി കമാന്‍ഡോസിന് കൊച്ചി ഹോംഗ്രൗണ്ടാക്കാന്‍ താത്പ്പര്യമില്ലെന്ന് വ്യക്തമായി. ടീമിന്റെ ഹോംഗ്രൗണ്ട് അഹമ്മദാബാദ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡി കമാന്‍ഡോസ് ടീം മാനേജ്‌മെന്റ് ഐ.പി.എല്‍ ഭരണസമിതിക്ക് കത്തയച്ചിട്ടുണ്ട്.

പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്റ്റേഡിയം പൂര്‍ത്തിയാകാത്തതും ഉയര്‍ന്ന വിനോദ നികുതി ഏര്‍പ്പെടുത്തിയതുമാണ് ഹോംഗ്രൗണ്ട് മാറ്റാന്‍ കാരണമായതെന്ന് കത്തില്‍ പറയുന്നു.

ആരാധകര്‍ക്ക് മികച്ച മല്‍സരം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്ക് വന്‍ നഷ്ടമുണ്ടാകുമെന്നും ടീം വാദിക്കുന്നുണ്ട്. യാത്രാസൗകര്യമില്ലാത്തതിനാല്‍ ഇന്‍ഡോറിലെ സ്‌റ്റേഡിയം കളിക്കാന്‍ പര്യാപ്തമല്ലെന്നും അഹമ്മദാബാദില്‍ മാത്രമാണ് സ്റ്റേഡിയസൗകര്യമുള്ളതെന്നും ഇന്‍ഡി കമാന്‍ഡോസ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.