ലണ്ടന്‍: 2022 ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ നിന്ന് മാറ്റുക എന്ന ലക്ഷ്യമാണ് ഖത്തര്‍ ഉപരോധത്തിനു പിന്നിലെന്ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഇന്‍ഡിപെന്‍ഡന്റ്’. ഖത്തറിനെതിരായ ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്നും യു.എ.ഇ ആണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.


Also Read: നജീബിന്റെ ഉമ്മയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു; സ്‌റ്റേഷനിലെത്തിച്ചത് റോഡിലൂടെ വലിച്ചിഴച്ച്


നേരത്തെ ലോകകപ്പ് ദോഹയില്‍ നിന്ന് മാറ്റിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവസാനിക്കുമെന്ന് ദുബായ് സുരക്ഷാ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ മുന്‍ നിര്‍ത്തിയാണ് ഖത്തര്‍ ഉപോധത്തിന് പിന്നില്‍ ലോകകപ്പ് തടയുക എന്ന നീക്കമാണെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപരോധത്തിലൂടെ ലോകകപ്പ് നീക്കുകയെന്ന ലക്ഷ്യത്തിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്നും പത്ര റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ദുബായ് സുരക്ഷാ തലവന്റെ അഭിപ്രായത്തോട് പ്രതികരിച്ച ഖത്തര്‍ വക്താവ് ലോകകപ്പ് നടത്തുന്നതിന്റെ അസൂയയാണ് പ്രസ്താവനയ്ക്ക് പിന്നില്ലെന്ന് പറഞ്ഞിരുന്നു.


Dont Miss: ‘ഞാനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്’; മീ റ്റൂ ഹാഷ് ടാഗില്‍ അണിചേര്‍ന്ന് റിമയും സജിത മഠത്തിലും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


ഇതിന് പിന്നാലെയാണ് വാര്‍ത്തകളെ വിശകലനം ചെയ്തുള്ള ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിനുമേല്‍ അസ്ഥിരതയുണ്ടെന്ന് വരുത്തിതീര്‍ത്ത് ലോകകപ്പ് ഖത്തറില്‍ നടത്താതിരിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുകയായിരുന്നു ഉപരോധക്കാര്‍ ലക്ഷ്യമിട്ടതെന്നുമാണ് പത്രം വിലയിരുത്തുന്നത്. ഖത്തറിന്റെ വളര്‍ച്ചയും ലോകകപ്പ് ഖത്തറില്‍ നടക്കുന്നത് തങ്ങള്‍ക്ക് കുറവാണെന്ന കാഴ്ചപ്പാടുമാണ് ഇത്തരമൊരു നീക്കത്തിന് ഈ രാജ്യങ്ങളെ പ്രേരിപ്പച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.