ടൊറന്റോ: സ്വതന്ത്ര തമിഴ് രാഷ്ട്രമെന്ന ലക്ഷ്യവുമായി ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയ സഖ്യം (ടി എന്‍ എ) മുന്നോട്ട് പോകുമെന്ന് കനേഡിയന്‍ തമിഴ് കോണ്‍ഗ്രസ് വ്യക്തമാക്കി. തമിഴ് രാഷ്ട്ര വാദത്തില്‍നിന്ന് ടി എന്‍ എ പിന്‍മാറുന്നുവെന്ന കൊളംബോയില്‍നിന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കനേഡിയന്‍ തമിഴ് കോണ്‍ഗ്രസ് നേതാവ് ഡേവിഡ് പൂപാലപിള്ള പറഞ്ഞു.

ലങ്കയിലെ ഒന്നര ദശലക്ഷത്തോളമുള്ള തമിഴര്‍ ടി എന്‍ എയുടെ പിന്നിലുണ്ടെന്നും സംഘടനയുടെ നേതൃത്വത്തില്‍ അവര്‍ക്ക്
വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.