കൊച്ചി: ഫെബ്രുവരി 17 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. കൊച്ചിയില്‍ ചേര്‍ന്ന് ബസ്സുടമകളുടെ സംയുക്ത േസമരസമിതിയാണ് പണിമുടക്കാന്‍ തീരുമാനമെടുത്തത്.

ഇന്ധന വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ചാര്‍ജ് വര്‍ധന വരുത്തണമെന്നാണ് ബസ്സുടമകളുടെ മുഖ്യ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലിയില്‍ കാലോചിതമായ മാറ്റം വേണമെന്നതടക്കമുള്ള ഏഴാവശ്യങ്ങളുന്നയിച്ചാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.