എഡിറ്റര്‍
എഡിറ്റര്‍
ഇന്ദ്രജിത്തിന്റെ അടുത്ത പോലീസ് വേഷം മസാല റിപ്പബ്ലിക്കില്‍
എഡിറ്റര്‍
Thursday 7th November 2013 2:26pm

indrajith

ഒരു പോലീസുകാരന് ചേരുന്ന ശരീരഭാഷയാണ് നടന്‍ ഇന്ദ്രജിത്തിന്റേത്. മീശമാധവനിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും പോലീസുകാരന്റെ റോള്‍ ഇന്ദ്രജിത്ത് മികച്ചതാക്കുകയും ചെയ്തിരുന്നു.

പുതിയ ചിത്രമായ മസാല റിപ്പബ്ലിക്കിലും ഇന്ദ്രജിത്ത് പോലീസ് വേഷം തന്നെയാണ് ചെയ്യുന്നത്.

പുതുമുഖസംവിധായകന്‍ വിശാഖാണ് ചിത്രം ഒരുക്കുന്നത്. പോലീസുകാരനാണെങ്കില്‍ യൂണിഫോമിടാത്ത പോലീസുകാരന്റെ വേഷമാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിനെന്നാണ് അറിയുന്നത്.

കോമഡി എന്റര്‍ടൈനറാണ് മസാല റിപ്പബ്ലിക്ക്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. ശ്രിത അഷാബ്, ശ്രിത ശിവദാസുമാണ് നായികമാര്‍.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടി. ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Advertisement