saff-cup

ന്യൂദല്‍ഹി: സാഫ് കപ്പ് ഫുട്‌ബോളില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം. 4-0ത്തിനാണ് ഇന്ത്യയുടെ ജയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബൈച്ചുങ് ബൂട്ടിയയുടെ വിരമിക്കലിനുശേഷം ആദ്യമായാണ് കിരീടം ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്ത്യ തുടര്‍ച്ചയായി നേടുന്ന രണ്ടാമത്തെ കിരീടമാണിത്. ഇതോടെ മൊത്തം ആറ് കിരീടം ഇന്ത്യ നേടി.

Subscribe Us:

ഏഴ് ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ആദ്യ പകുതിയില്‍ നല്ല കളി പുറത്തെടുത്ത ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ നാല് തവണ അഫ്ഗാന്‍ വല കുലുക്കി. സുശീല്‍കുമാര്‍ സിങ്, ജെ.ജെ, മിറാന്‍ഡ, ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്.

Malayalam News, Kerala news in English