mobile-phones..

ന്യൂയോര്‍ക്ക്: 2014 അവസാനത്തോടെ ആഗോള മൊബൈല്‍ ഫോണ്‍ ഉപയോക്‌താക്കളുടെ  എണ്ണം ലോക ജനസംഖ്യയെ മറികടക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
യു.എന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Ads By Google

അടുത്ത വര്‍ഷം അവസാനത്തോടെ  ആഗോള മൊബൈല്‍ സബ്‌സ്‌ക്രിപ്ക്ഷന്‍ ലോകജനസംഖ്യയെ മറികടക്കുമെന്ന്  ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ (ഐ.ടി.യു) കണക്കുകളും  പറയുന്നുണ്ട്.

2014 ആരംഭത്തോടെ ആഗോള മൊബൈല്‍ സബ്‌സ്‌ക്രിപ്ക്ഷന്‍ ഏഴ് ബില്യണിലെത്തും. വര്‍ഷാവസാനത്തോടെ അത് ലോകജനസംഖ്യയെ മറികടക്കുമെന്നും ഐ.ടി.യു പറയുന്നു. നിലവില്‍ ലോകജനസംഖ്യ 7.1 ബില്യനും ആഗോള മൊബൈല്‍ സബ്‌സ്‌ക്രിപ്ക്ഷന്‍ 6.8 ബില്യനുമാണ്.

ലോകജനസംഖ്യയുടെ മൂന്നിലൊന്ന് പേരും മൊബൈല്‍ ഫോണും, ഓണ്‍ലൈന്‍ സൗകര്യവും പ്രയോജനപ്പെടുത്തുന്നവരാണ്.

എന്നാല്‍, ഇന്ത്യ പോലെയുളള രാജ്യങ്ങളില്‍ മൊബൈല്‍ ഉപയോഗത്തിലുളള വളര്‍ച്ചാ നിരക്ക് കുറയുന്നുവെന്നാണ് കണക്കില്‍ സൂചിപ്പിക്കുന്നത്.
ആഫ്രിക്കയിലാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം ഏറ്റവും കുറവുള്ളത്.  നൂറില്‍ 63 മാത്രം.

ഓണ്‍ലൈന്‍ സൗകര്യം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് യൂറോപ്പാണ് (75 ശതമാനം). അമേരിക്കയില്‍ 61 ശതമാനവും ഏഷ്യയില്‍ 32 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ആഫ്രിക്കയില്‍ 16 ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതെന്നും യു.എന്‍ പഠനത്തില്‍ പറയുന്നു.