എഡിറ്റര്‍
എഡിറ്റര്‍
ഉരുക്ക് ഉല്‍പാദനത്തില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം
എഡിറ്റര്‍
Thursday 6th June 2013 1:16pm

steel-proction..

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഉരുക്ക് ഉല്‍പാദനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Ads By Google

ലോകത്ത് ഉരുക്ക് ഉല്‍പാദനത്തില്‍ നാലാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ.

കണക്ക് പ്രകാരം 2012-13  സാമ്പത്തിക വര്‍ഷത്തില്‍ 5.86 ശതമാനം വളര്‍ച്ചയാണ് ഉരുക്ക് വ്യവസായത്തില്‍ ഇന്ത്യക്ക് കൈവരിക്കാനായത്.

എന്നാല്‍ തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഉരുക്ക് ഉല്‍പാദനം 78.12 മില്യണ്‍ ടണ്‍ ആയിരുന്നു.

ചൈനയാണ് ഉരുക്ക് ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രം. കഴിഞ്ഞവര്‍ഷം 726.33 മില്യണ്‍ ടണ്ണായിരുന്നു ചൈനയുടെ ഉല്‍പാദനം.

ലോകത്തെ ആകെ ഉല്‍പാദനം 1,521 മില്യണ്‍ ടണ്ണാണ്. ചൈനയുടെ വിഹിതം ഇതിന്റെ പകുതിയോളം വരും. ചൈനയുടെ ഉല്‍പാദനവളര്‍ച്ച 5.39 ശതമാനമാണ്. രണ്ടാമത്തെ ഉരുക്കുല്‍പാദക രാജ്യമായ ജപ്പാന്റെ കഴിഞ്ഞവര്‍ഷത്തെ ഉല്‍പാദനം 107.30 മില്യണ്‍ ടണ്ണാണ്.

Advertisement