കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസക്കാലയളവില്‍ ഇന്ത്യയില്‍ സുഗന്ധ വ്യഞ്ജന കയറ്റുമതി മൂല്യം ഇരുപത്തിയൊന്ന് ശതമാനം ഉയര്‍ന്നു. എന്നാല്‍ കയറ്റുമതി അളവില്‍ ഇക്കാലത്ത് 26 ശതമാനം കുറഞ്ഞുവെന്നും സ്‌പൈസസ് ബോര്‍ഡ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കി.

സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വന്‍തോതില്‍ വിലയുയര്‍ന്നതാണ് കയറ്റുമതി കുറഞ്ഞിട്ടും മൂല്യം ഉയരാന്‍ കാരണം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1885.24 കോടി രൂപയുടെ 1,16,900 ടണ്‍ സുഗന്ധ വ്യഞ്ജനങ്ങളാണ് കയറ്റി അയച്ചത്.

മൂന്നു മാസത്തിനിടെ 150.38 കോടി രൂപയുടെ 5,750 ടണ്‍ കുരുമുളകാണ് കടല്‍ കടന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കയറ്റുമതി 79.96 കോടി രൂപയുടെ 4,750 ടണ്‍ കുരുമുളകായിരുന്നു. ഏലം കയറ്റുമതിയില്‍ 219 ധനയുണ്ടായി.