എഡിറ്റര്‍
എഡിറ്റര്‍
ഹീറോയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്
എഡിറ്റര്‍
Tuesday 5th February 2013 7:00am

ഹീറോ മോട്ടോ കോര്‍പ്പിന്റെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ജനുവരിയില്‍  5,57,797 യൂണിറ്റിന്റെ റെക്കോര്‍ഡ് വില്‍പ്പനയാണ് കമ്പനി നേടിയത്. 2012 ജനുവരിയേക്കാള്‍ 7.21 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Ads By Google

ഹീറോയുടെ പുതിയ മോഡലുകളായ പാഷന്‍ എക്‌സ്-പ്രോ, ഇഗ്നൈറ്റര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത്. കൂടാതെ പ്ലഷര്‍, മാസ്‌ട്രോ എന്നീ ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ക്ക് വന്‍ സ്വീകാര്യതയും ലഭിച്ചിരുന്നു.

വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ നേടിയ മുന്നേറ്റം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി. വാഹന വില്‍പ്പന കൂടാതെ ഉത്പാദന മേഖലയിലേക്കും ഹീറോ ചുവട് വെച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ കമ്പനിയുടെ നാലാമത്തെ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 550 കോടിയുടെ പദ്ധതിയാണ് നിര്‍മാണ മേഖലയില്‍ ഹീറോ മോട്ടോ കോര്‍പ് നിക്ഷേപിക്കുന്നത്.

Advertisement