എഡിറ്റര്‍
എഡിറ്റര്‍
ആദായ നികുതിയില്‍ ഇളവ് : മൂന്ന് ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് നികുതിയില്ല
എഡിറ്റര്‍
Wednesday 1st February 2017 1:08pm

tax

ന്യൂദല്‍ഹി: ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഇനി നികുതിയില്ല
2.5നും 5 ലക്ഷത്തിനും ഇടയിലുള്ള ആദായ നികുതി 5% ആക്കി കുറച്ചു. ഇത് നേരത്തെ 10 ശതമാനമായിരുന്നു.

അഞ്ച് ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്‌സ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും.

4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുള്ളവര്‍ക്ക ഫലത്തില്‍ നികുതി ബാധകമാകില്ല.

ഒരു കോടിക്കു മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് 15% അധിക നികുതി ഈടാക്കും. 50 ലക്ഷം മുതല്‍ ഒരു കോടിവരരെ വരുമാനമുള്ളവരില്‍ നിന്നും 10 ശതമാനം സര്‍ചാര്‍ജ് ആണ് ഈടാക്കുക.

നികുതി അടവില്‍ കോര്‍പ്പറേറ്റുകള്‍ വീഴ്ച വരുത്തുന്നെന്ന് ജെയിറ്റ്ലി പറഞ്ഞു.

 

Advertisement