Categories

സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ റെയ്ഡ്: ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ്

കൊച്ചി: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.

ഇന്‍കം ടാക്‌സ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍.മോഹനന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലുള്ള വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. മോഹന്‍ലാലിന്റെ കൊച്ചിയിലുള്ള വിസ്മയാ ലാബിലും റെയ്ഡ് നടക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നും ആനക്കൊമ്പുകള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈസന്‍സുണ്ടെങ്കില്‍ ഇവ കൈവശം വെയ്ക്കാമെന്നും അല്ലാത്ത പക്ഷം കൊമ്പുകള്‍ വനംവകുപ്പിന് കൈമാറണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

താരങ്ങള്‍ വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് റെയ്ഡ് നടക്കുന്നത്. സിനിമയില്‍നിന്നും പരസ്യചിത്രങ്ങളില്‍നിന്നും ലഭിച്ച പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ നല്‍കാത്തതാണ് പരാതിയ്ക്കുള്ള കാരണം.

കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമായി എണ്‍പതോളം ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളിലായുള്ള റെയ്ഡില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ മൂന്നു മാസമായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു താരങ്ങള്‍.

മറ്റു മേഖലയില്‍നിന്നും ഇവര്‍ക്കുള്ള വരുമാനത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം ചലച്ചിത്രനിര്‍മ്മാതാവും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുമായ ആന്റണി പെരുമ്പാവൂര്‍,  മമ്മൂട്ടിയു
ടെ പ്രൈവറ്റ് സെക്രട്ടറി ആന്റോ ജോസഫ് എന്നിവരുടെ കൊച്ചിയിലെ വസതികളില്‍ റെയ്ഡ് നടക്കുകയാണ്.

മോഹന്‍ലാല്‍ ചിത്രങ്ങളുടെ സ്ഥിരം നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. ഇദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

5 Responses to “സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ റെയ്ഡ്: ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ്”

  1. devadas

    രാഷ്തൃയക്കാരെ തൊടാന്‍ പേടിയുള്ള ആദായനികുതി വകുപ്പിന് സിനൂമ കാരെ എങ്കിലും കിട്ടിയല്ലോ. അസുയക്കാരനായ സാംസ്കാരിക നേതാക്കളില്‍ ഒരാള്‍ ഇപ്പോള്‍ തുള്ളിചാടെണ്ട, നിനക്കൊകെ ഉഴ്സിരുങ്ങേങ്കില്‍ ഗൂണ്ടാ രാഷ്തൃയകരെ കുരിചൂ പരുയൂ.

  2. deepak

    fans fools come on …….

  3. nasar

    സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത ഈ നടന്മാര്‍ മാന്യതയുണ്ടെങ്കില്‍ പത്മശ്രീ പോലുള്ള സമുന്നത പുരസ്ക്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു സമൂഹത്തോട്
    മാപ്പ് പറയണം .. ബസ്സില്‍ ടികെറ്റ് എടുക്കാതെ യാത്ര ചെയ്യുമ്പോള്‍ പിടിക്കപ്പെട്ടാല്‍ അതെങ്ങിനെ ഗൂഡാലോജനയാവും.പുരാവസ്തു
    സൂക്ചിക്കുന്നവന്‍ അതിന്റെ നിയമ വെവസ്ഥ അറില്ല എന്ന നാലാം ക്ലാസ്സ്‌ സ്കൂള്‍ കുട്ടിയുടെ മറുപടി ..അസ്സലായിരിക്കുന്നു ..

  4. george

    ദേ ഹാവ് ടോ ഒബി rules

  5. manu

    പാവം പ്രിത്വിരാജ് . പരാതി കൊടുത്തിട്ട് ഗുണമുണ്ടായില്ല

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.