എഡിറ്റര്‍
എഡിറ്റര്‍
നിതിന്‍ ഗഡ്കരിയെ ആദായനികുതി വകുപ്പ് ഉദ്യോഗ്‌സ്ഥര്‍ ചോദ്യം ചെയ്തു
എഡിറ്റര്‍
Friday 1st February 2013 5:29pm

നാഗ്പൂര്‍ : ബി.ജെ.പി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഗഡ്കരി ഉള്‍പ്പെട്ട പൂര്‍ത്തി ഗ്രൂപ്പിന് അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലാണ് ഗഡ്കരിയെ ചോദ്യം ചെയ്തത്.

Ads By Google

ഇന്നലെ ഗഡ്കരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. പൂര്‍ത്തി ഗ്രൂപ്പിന് വ്യക്തി പരമായി പണം നല്‍കിയത് സംബന്ധിച്ചായിരുന്നു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍.

എന്നാല്‍  അന്യായമായി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു ഗഡ്കരി നിഷേധിക്കുകയായിരുന്നു.  ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഐ.ടി വിഭാഗം രണ്ടാഴ്ച മുന്‍പ് ഗഡ്കരിക്ക് സമന്‍സ് അയച്ചിരുന്നു.

ഗഡ്്്കരിയുടെ പൂര്‍ത്തി കമ്പനി മറ്റ് മുപ്പത് കമ്പനികളുമായി അനധികൃതമായി ഇടപാട് നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമന്‍സ് അയച്ചത്.  ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം വകുപ്പ് തല അന്വേഷണവും നടത്തിയിരുന്നു.

ജനുവരി 22ന് മുംബൈയില്‍പതിനൊന്ന് പ്രദേശങ്ങളില്‍  പൂര്‍ത്തികമ്പനിയുമായി ബന്ധമുള്ള കമ്പനികളെ കുറിച്ച് വിശദമായി പരിശോധന നടത്തിയതായും എന്നാല്‍ ലഭിച്ച മേല്‍വിലാസത്തില്‍ ഇവരെ തിരിച്ചറിയാനായില്ലെന്നും ഐ.ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാഴാഴ്ച ഐ.ടി ഉദ്യോഗസ്ഥരുടെ മുമ്പില്‍ ബി.ജെ.പി ലീഡര്‍ ഹാജരായതായും വെള്ളിയാഴ്ച അദ്ദേഹത്തിന് ദല്‍ഹിയില്‍ പാര്‍ട്ടി കോര്‍ കമ്മറ്റി യോഗമുണ്ടെന്നും ഗഡ്കരിയുടെ പേഴ്‌സല്‍ സെക്രട്ടറി അറിയിച്ചു.

Advertisement