മുംബൈ: ജെറ്റ് എയര്‍വേയ്‌സ് സഹസ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. വിദേശത്തെ ബാങ്ക് അക്കൗണ്ടുകളുടെ പേരില്‍ രണ്ട് നോട്ടീസാണ് അയച്ചിരിക്കുന്നത്.

താന്‍ ആദായ നികുതി നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് വിദേശ ഇന്ത്യക്കാരനായ നരേഷ് ഗോയല്‍ പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നു സമ്പാദിക്കുന്ന പണത്തിന് ഇവിടെ നികുതി നല്‍കാന്‍ നരേഷ് ഗോയല്‍ ബാധ്യസ്ഥനാണെന്ന് നികുതി വിദഗ്ധര്‍ പറയുന്നു.

ജെറ്റ് എയര്‍വേയ്‌സിന്റെ 79.99 ശതമാനം ഓഹരികള്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതതയിലുള്ള ബ്രിട്ടന്‍ ആസ്ഥാനമായ ടെയില്‍ വിന്‍ഡ്‌സ് എന്ന കമ്പനിയുടേതാണ്.

Malayalam News

Kerala News in English