മുംബൈ: ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായ വകുപ്പ് പരിശോധന നടത്തി. ഗഡ്കരിയുടെ മുംബൈയിലെ ഏഴോളം സ്ഥാപനങ്ങളിലാണ് റെയ്ഡ്.

ഗഡ്കരിയുടെ സ്ഥാപനത്തില്‍ നേരത്തേയും ആദായ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ ചില വിവരങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് പരിശോധന നടത്തുന്നതെന്നാണ് അറിയുന്നത്.

Ads By Google

ബി.ജെ.പിയുടെ അധ്യക്ഷസ്ഥാനായി രണ്ടാം വട്ടവും മത്സരിക്കാന്‍ ഒരുങ്ങുന്ന ഗഡ്കരി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.

പൂര്‍ത്തി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളില്‍ ഉള്‍പ്പെടെയായിരുന്നു പരിശോധന നടന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഗഡ്ക്കരിയോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഫെബ്രുവരി ഒന്നു വരെ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.