കൊച്ചി: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങളെല്ലാം വെളിപ്പെടുത്താനാകില്ലെന്ന് ആദായ നികുതി വകുപ്പ്. വിവരാവകാശ നിയമപ്രകാരം പൂര്‍ണവിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്.

ജസ്റ്റിസ് ബാലകൃഷ്ണന്റെ പാന്‍കാര്‍ഡ് അടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വകുപ്പ് വ്യക്തമാക്കി. കെ.ജി.ബിയുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡോ.ടി ബാലചന്ദ്രന്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായിട്ടാണ് ആദായനികുതി വകുപ്പ ഇക്കാര്യം അറിയിച്ചത്.

അതിനിടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആദായനികുതി വകുപ്പിനോട് കെ.ജി ബാലകൃഷ്ണന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.