എഡിറ്റര്‍
എഡിറ്റര്‍
റാഞ്ചിയില്‍ തങ്ങളെ പുറത്താക്കാന്‍ സാധിക്കാത്തത് ധര്‍മ്മശാലയിലും ഇന്ത്യയെ വേട്ടയാടും; വീണ്ടും കോഹ്‌ലിയെ വെല്ലുവിളിച്ച് സ്മിത്ത്
എഡിറ്റര്‍
Tuesday 21st March 2017 9:39pm

റാഞ്ചി: അവസാന ടെസ്റ്റിനായി ധര്‍മ്മശാലയിലേക്ക് വണ്ടി കയറുമ്പോള്‍ സമ്മര്‍ദ്ദം ആതിഥേയര്‍ക്കായിരിക്കുമെന്ന് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. റാഞ്ചിയില്‍ തങ്ങളെ പുറത്താക്കാന്‍ കഴിയാത്തതിന്റെ സമ്മര്‍ദ്ദം ഇന്ത്യയെ അലട്ടുമെന്നും സ്മിത്ത് പറഞ്ഞു.

ധര്‍മ്മശാല ടെസ്റ്റില്‍ തങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നും സ്മിത്ത് പറഞ്ഞു. റാഞ്ചിയില്‍ തങ്ങളെ ഓള്‍ ഔട്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ അവസാനദിനം ഇറങ്ങിയത് എന്നാല്‍ അവര്‍ക്ക് ഒന്നും സാധിച്ചില്ലെന്നും ഓസീസ് നായകന്‍ പറയുന്നു.

മൂന്നാം ടെസ്റ്റിന്റെ അവസാനദിനം ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍സ്‌കോമ്പും ചേര്‍ന്നു നടത്തിയ ചെറുത്തു നില്‍പ്പാണ് ഓസീസിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. അവശ്യഘട്ടത്തില്‍ ഫോമിലേക്കുയര്‍ന്ന താരങ്ങളെ അഭിനന്ദിക്കാനും സ്മിത്ത് മറന്നില്ല.

എല്ലാവരും അവരുടേതായ പങ്കാളിത്തം നടത്തുന്നുവെന്നത് നല്ല ലക്ഷണമാണെന്നും ടീമിന് അടുത്ത മത്സരത്തില്‍ ഇത് വളരെയധികം ഗുണം ചെയ്യുമെന്നും സ്മിത്ത് പറഞ്ഞു.


Also Read:‘ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളെ ആരാണ് രക്ഷിക്കുക?’ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്


റാഞ്ചിയില്‍ മത്സരത്തിനിടെ ആരംഭിച്ച വിവാദങ്ങള്‍ കളിക്കളത്തിനു പുറത്തും തുടരുകയാണ്. മത്സരത്തില്‍ സമനില വഴങ്ങിയതിന് പന്തിന്റെ ഹാര്‍ഡ്‌നെസിനെ പഴി ചാരി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി രംഗത്തെത്തിയിരുന്നു. ഇതിനെ ഖണ്ഡിച്ച് സ്മിത്ത് തൊട്ടു പിന്നാലെ രംഗത്തെത്തുകയായിരുന്നു.

തങ്ങള്‍ക്കും അവര്‍ക്കും കിട്ടിയ പന്ത് ഒന്നു തന്നെയായിരുന്നുവെന്നും അവരെ കൊണ്ട് ചെയ്യാന്‍ സാധിക്കുന്നത് അവര്‍ ചെയ്തു എന്നായിരുന്നു സ്മിത്തിന്റെ പരിഹാസം.

Advertisement