എഡിറ്റര്‍
എഡിറ്റര്‍
‘ഉത്തര്‍പ്രദേശല്ല, ഇത് വെള്ളരിക്കാപട്ടണം’; യു.പിയില്‍ നടുറോഡില്‍ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
എഡിറ്റര്‍
Sunday 28th May 2017 2:51pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് സുരക്ഷ എന്നത് സ്വപ്‌നങ്ങളില്‍ മാത്രമെന്ന് തോന്നിപ്പിക്കുന്ന വാര്‍ത്തകളാണ് അവിടെ നിന്ന് പുറത്ത് വരുന്നത്. സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരില്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് പരാജയമായപ്പോള്‍ മുഖം മിനുക്കാനായി പേര് മാറ്റി പുതിയ കുപ്പിയില്‍ ഇറക്കിയെങ്കിലും സ്ത്രീകള്‍ പീഡിപ്പിക്കുന്നത് തുടരുകയാണ്.

രാംപൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. പട്ടാപകല്‍ നടുറോഡില്‍ വെച്ചാണ് ഇവിടെ സ്ത്രീകളെ ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്തിലേറെ വരുന്ന അക്രമികളാണ് ഇത് ചെയ്തത്.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


തങ്ങളെ ഉപദ്രവിക്കരുതെന്ന് അക്രമികളോട് കേണപേക്ഷിക്കുന്ന സ്ത്രീകളെ ആര്‍ത്ത് അട്ടഹസിച്ചു കൊണ്ടാണ് അപമാനിക്കുന്നത്. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരാളെ മാത്രമേ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളൂ.

കേസില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ ഇരകളായ സ്ത്രീകളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

അധികാരത്തിലേറിയതിന് ശേഷം ക്രമസമാധാനത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന യോഗി ആദിത്യനാഥ് സര്‍ക്കാറിന് പുതിയ സംഭവം വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

വീഡിയോ:

Advertisement