അഗര്‍ത്തല: ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ത്രിപുര സ്റ്റേസ്റ്റ് റൈഫിള്‍സിന്റെ (ടി.എസ്.ആര്‍) വെടിയേറ്റാണ് സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചത്. ത്രിപുരയില്‍ രണ്ട് മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ഭൗമിക്. അഗര്‍ത്തലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ആര്‍.കെ നഗറിലാണ് സംഭവം.


Also Read: ഫോണ്‍കെണി വിവാദം; മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ആന്റണി കമ്മീഷന്റെ ശുപാര്‍ശ


‘തപന്‍ ദബര്‍മ്മ എന്ന ടി.എസ്.ആര്‍ സെക്കന്‍ഡ് ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ ബോഡിഗാര്‍ഡാണ് വെടിയുതിര്‍ത്തത്. ഇതിനെത്തുടര്‍ന്നാണ് സുദീപ് ദത്ത ഭൗമിക് കൊല്ലപ്പെടുന്നത്’ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ത്രിപുരയിലെ പ്രധാന പത്രങ്ങളിലൊന്നായ ‘സിന്ദാന്‍ പത്രികയിലെ’ സീനിയര്‍ റിപ്പോര്‍ട്ടറും ‘വെങ്ങാട്’ എന്ന പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറുമാണ് കൊല്ലപ്പെട്ട ഭൗമിക്. ഇദ്ദേഹത്തിന്റെ മൃതദേഹം ഗോവിന്ദ ഭല്ലവ് പന്ത് മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞമാസം 20 തീയതി സാന്തനു ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകനും ത്രിപുരയില്‍ കൊല്ലപ്പെട്ടിരുന്നു.