എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് സിനിമകള്‍ കാണുമ്പോള്‍ പാശ്ചാത്യര്‍ ചിരിക്കും: ഫാറൂഖ് ധോണ്ടി
എഡിറ്റര്‍
Saturday 11th January 2014 3:53pm

Farrukh-Dhondy

സ്ഥിരം ബോളിവുഡ് ഫോര്‍മാറ്റ് കാണുമ്പോള്‍ പാശ്ചാത്യര്‍ ചിരിക്കുമെന്ന് ഇന്ത്യന്‍ വംശജനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഫാറൂഖ് ധോണ്ടി. ബോളിവുഡ് സിനിമകളുടെ ഫോര്‍മുല പാശ്ചാത്യര്‍ക്കിടയില്‍ ഫലിക്കില്ലെന്നും ധോണ്ടി പറയുന്നു.

സ്ലം ഡോഗ് മില്യണയര്‍ പോലെ ഇന്ത്യന്‍ സിനിമയെടുത്താല്‍ അത് പാശ്ചാത്യര്‍ സ്വീകരിക്കും. ഓസ്‌കാര്‍ വരെ ലഭിക്കും. അതല്ലാതെ ബോളിവുഡിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ചിത്രങ്ങള്‍ പാശ്ചാത്യര്‍ ശ്രദ്ധിക്കില്ല. ആളുകള്‍ അത് കണ്ട് ചിരിക്കും.

കൊല്‍ക്കത്തയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ധോണ്ടി. ചടങ്ങില്‍ ധോണ്ടിയുടെ ‘പ്രൊഫറ്റ് ഓഫ് ലൗവ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകത്തിന് ഉടന്‍ തന്നെ ദൃശ്യാവിഷ്‌കാരം ഒരുങ്ങുമെന്നാണ് അറിയുന്നത്. ബോളിവുഡില്‍ എടുക്കുന്ന ചിത്രം സംവിധാനം ചെയ്യുക അനുരാഗ് കശ്യപ് ആണെന്നാണ് അറിയുന്നത്.

ചാള്‍സ് ശോഭരാജിന്റെ കഥയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുക.

Advertisement