എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ ഇനി രാഹുലിന്റെ അയല്‍ക്കാരന്‍
എഡിറ്റര്‍
Friday 8th June 2012 10:03am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയ്ക്ക് ഇനി പുതിയൊരു അയല്‍ക്കാരനെ കൂടി കിട്ടും. മറ്റാരുമല്ല ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ.

ദല്‍ഹിയില്‍ തുഗ്ലക് ലേനില്‍ ഇനി രാഹുലിനൊപ്പം സച്ചിനുമുണ്ടാകും. രാഹുലിന്റെ വീടിനടുത്തുതന്നെ താമസസൗകര്യമൊരുക്കണമെന്ന് സച്ചിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

തുഗ്ലക് ലേനിലെ 12 ാം നമ്പര്‍ വീടാണ് രാഹുലിന്റേത്. പാര്‍ലമെന്റ് അംഗമായതോടെ 5ാം നമ്പര്‍ വീടാണ് സച്ചിന് അനുവദിക്കുന്നത്. ചലച്ചിത്രതാരം രേഖയ്ക്കും ബിസിനസുകാരിയായ അനു അഗയ്ക്കുശേഷമായിരുന്നു സച്ചിന്‍ പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

ഇവര്‍ക്കെല്ലാം ഏഴാം യൂണിറ്റിലെ ബംഗ്ലാവാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇവിടെ സാധാരണ മന്ത്രിമാര്‍ മാത്രമാണ് താമസിക്കാറുള്ളത്. എന്നാല്‍ വി.വി.ഐ.പി ആയ ടെന്‍ഡുല്‍ക്കറിന് മികച്ച സെക്യൂരിറ്റിയും പരിഗണനയും സര്‍ക്കാര്‍ നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി വീരപ്പമൊയ്‌ലിയും ഇതേ യൂണിറ്റില്‍ തന്നെയാണ് താമസിക്കുന്നത്.

Advertisement