എഡിറ്റര്‍
എഡിറ്റര്‍
131 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
എഡിറ്റര്‍
Wednesday 8th February 2017 3:51pm

sasikala

 

ചെന്നൈ:  ശശികലയെ അനുകൂലിക്കുന്ന 131 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. പാര്‍ട്ടി യോഗത്തിന് ശേഷം മൂന്നു ബസുകളിലായാണ് എം.എല്‍.എമാരെ മാറ്റിയത്. ശശികലയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്.

അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നിന്നാണ് എം.എല്‍.എമാരെയും കൊണ്ടുള്ള ബസ് പോയത്. ഗവര്‍ണര്‍ വരുന്നത് വരെ എം.എല്‍.എമാര്‍ രഹസ്യകേന്ദ്രത്തില്‍ തുടരുമെന്നാണ് സൂചന. പനീര്‍ശെല്‍വം ഉള്‍പ്പടെ മൂന്നു എം.എല്‍എമാരാണ് യോഗത്തിന് എത്താതിരുന്നത്.

ശശികലയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 117 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്.
ഭൂമിയിലെ ഒരു ശക്തിക്കും അണ്ണാ ഡി.എം.കെയെ വിഭജിക്കാനാവില്ലെന്ന് ശശികല ഇന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

പാര്‍ട്ടിയെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ലെന്നും ശശികല പറഞ്ഞു. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആവില്ല. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പനീര്‍ശെല്‍വമാണ് നിര്‍ദേിശച്ചത്. ഈ നിര്‍ദേശം വന്ന് 48 മണിക്കൂറിനകം എന്ത് സംഭവമാണ് നടന്നതെന്നും ശശികല ചോദിച്ചിരുന്നു.

ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിക്കുന്നത് അമ്മയ്ക്ക് അപമാനകരമാണ്. അമ്മ കാണിച്ചവഴിയെ പാര്‍ട്ടിയെ നയിക്കുമെന്നും ശശികല പറഞ്ഞിരുന്നു.

Advertisement