എഡിറ്റര്‍
എഡിറ്റര്‍
‘ഇന്ത്യാ ചരിത്രത്തില്‍ ഗാന്ധിയും നെഹ്‌റുവുമൊക്കെ സവര്‍ക്കര്‍ക്കും താഴെ’; സവര്‍ക്കര്‍ ദേശസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമെന്ന രാജസ്ഥാനിലെ പാഠപുസ്തകം വിവാദമാകുന്നു
എഡിറ്റര്‍
Friday 9th June 2017 4:16pm


ജയ്പുര്‍: രാജസ്ഥാനിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകങ്ങളില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാളും പ്രാധാന്യം ഹിന്ദുത്വ സൈദ്ധാന്തികന്‍ സവര്‍ക്കര്‍ക്ക് നല്‍കിയ പാഠപുസ്തകങ്ങള്‍ വിവാദമാകുന്നു.


Also read ആധാറില്‍ സുപ്രീം കോടതിയുടെ ഭാഗിക ഇളവ്; ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും റിട്ടേണുകള്‍ സമര്‍പ്പിക്കാം


രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡ് പുറത്തിറക്കിയ 10, 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് ഗാന്ധിജിയേക്കാളും പ്രാധാന്യം സവര്‍ക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം പേരിന് മാത്രമാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതേ പാഠപുസ്‌കത്തില്‍ സവര്‍ക്കര്‍ക്കായി കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമകാലീന ഭാരതത്തില്‍ സംഘപരിവാറുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പലവിഷയങ്ങളും പാഠഭാഗങ്ങളായി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ്, രാഷ്ട്രഭാഷ ഹിന്ദി, നരേന്ദ്ര മോദിയുടെ വിദേശ നയം, പാകിസ്താന്‍ പരാമര്‍ശങ്ങള്‍ തുടങ്ങിയവയാണ് 10,11,12 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്താം ക്ലാസില്‍ സ്വാതന്ത്ര സമരത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഭാവനകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ ബ്രീട്ടഷ് ഭരണം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടവരാണെന്നുമാണ് പുസ്തകം പറയുന്നത്. പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ കോണ്‍ഗ്രസിനെ ബ്രിട്ടന്റെ വളര്‍ത്തു കൂട്ടിയാണെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

വീര്‍ സവര്‍ക്കറെ ദേശ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായിട്ടാണ് പുസ്തകം വിവരിക്കുന്നത്. വിപ്ലവകാരിയും മഹാനായ ദേശസ്നേഹിയിയും മികച്ച സംഘാടകനായിരുന്നു സവര്‍ക്കറെന്ന് പത്താം ക്ലാസിലെ പാഠപുസ്തകം വിശേഷിപ്പിക്കുന്നത്.


Dont miss ‘തീവ്ര ഹിന്ദുത്വ നിലപാട്’; ദി ഹിന്ദു പത്രം വരുത്തുന്നത് നിര്‍ത്തുകയാണെന്ന് കാണിച്ച് എഡിറ്റര്‍ക്ക് വിദ്യാര്‍ത്ഥിനി അയച്ച കത്ത് വൈറലാകുന്നു


ഇന്ത്യന്‍ സ്വതന്ത്ര്യ സമരനേതാക്കളുടെ പട്ടിക പാഠഭാഗത്ത് നല്‍കിയിട്ടുള്ളതും പ്രത്യേക രീതിയിലാണ്. സ്വാമി ദയാനന്ദ സരസ്വതിയാണ് പട്ടികയില്‍ ഒന്നാമന്‍ പിന്നീട് സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ് ഘോഷ്, എന്നിവവരെയും അതിന് താഴെയായി മഹാത്മാഗാന്ധി, വീര്‍ സവര്‍ക്കര്‍, സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, ബി.ആര്‍. അംബേദ്ക്കര്‍, ജവഹര്‍ലാല്‍ നെഹ്റു, ദീന്‍ ദയാല്‍ ഉപധ്യായ് എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ സ്വാതന്ത്യ സമരത്തെ പോലും ഹിന്ദുത്വവല്‍ക്കരിക്കുകയാണ് പാഠപുസ്‌കത്തിലൂടെ ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഭഗത് സിംഗിന്റെയും സവര്‍ക്കറുടെയും കത്തുകളില്‍ വായിക്കാം ദേശസ്‌നേഹവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം – 

Advertisement