എഡിറ്റര്‍
എഡിറ്റര്‍
വിമാനത്തില്‍ യാത്ര ചെയ്യുന്ന മോദിയ്ക്ക് സൈക്കിളില്‍ ഓഫീസിലെത്തുന്ന ഡച്ച് പ്രധാനമന്ത്രി നല്‍കിയ സമ്മാനം
എഡിറ്റര്‍
Wednesday 28th June 2017 2:55pm

 

ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഒരുപക്ഷേ ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിമാന യാത്ര നടത്തിയ ഭരണാധികാരി. കഴിഞ്ഞ ഒരുമാസത്തിനിടെ പല രാജ്യങ്ങളും സന്ദര്‍ശിച്ച മോദി മൂന്ന് രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട പര്യടനത്തിലാണിപ്പോള്‍. യാത്രതക്കിടെ നെതര്‍ലണ്ടില്‍ എത്തിയ മോദിയെ നെതര്‍ലണ്ട് പ്രധാനമന്ത്രി മാര്‍ക് റൂട്ട് സ്വീകരിച്ചത് സൈക്കിള്‍ സമ്മാനിച്ചായിരുന്നു.


Also read മോദി അധികാരത്തിലെത്തിയശേഷം പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ 97%വും മുസ്‌ലീങ്ങള്‍: പകുതി കേസുകളും ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍


നെതര്‍ലണ്ടില്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന പ്രധാന വാഹനങ്ങളില്‍ ഒന്നാണ് സൈക്കിളുകള്‍. മാര്‍ക്ക് റൂട്ട് തന്റെ ഓഫീസിലേക്ക് പതിവായെത്തുന്നതും സൈക്കിളിലാണ്. തനിക്ക് ലഭിച്ച സൈക്കിളിന്റെ ചിത്രം മോദി തന്നെയാണ് ട്വീറ്ററിലൂടെ പുറത്ത് വിട്ടത്. സൈക്കിള്‍ സവാരി നടത്തുന്ന ചിത്രമാണ് മോദി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ചിത്രത്തില്‍ മോദിയ്‌ക്കൊപ്പം റൂട്ടും സൈക്കിളിനടുത്തായുണ്ട്.

മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മോദി ഇന്നാണ് ന്യൂദല്‍ഹിയില്‍ തിരിച്ചെത്തുക. പോര്‍ച്ചുഗല്‍, യു.എസ്, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളാണ് മോദിയുടെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നത്.


Dont miss ‘ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുള്ളുവത്രേ, എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്’; പരിഹസവുമായി ഇന്നസെന്റ്


നേരത്തെ തന്റെ രാജ്യത്തെത്തിയ മോദിയെ സ്വീകരിച്ചുകൊണ്ടുള്ള റൂട്ടിന്റെ ട്വീറ്റ് വൈറലായിരുന്നു. ‘നിങ്ങള്‍ക്ക് നെതര്‍ലന്‍ഡിലേക്ക് സ്വാഗതം. ഇന്ത്യയുമായി 70 വര്‍ഷത്തെ മഹത്തായ ബന്ധമാണ് നെതര്‍ലന്‍ഡിനുള്ളത്’ എന്ന അര്‍ത്ഥം വരുന്ന ഹിന്ദി ട്വീറ്റാണ് റൂട്ട് ട്വീറ്ററില്‍ ഇട്ടിരുന്നത്. എന്നാല്‍ ഡച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് ഹിന്ദയിലേക്ക് വിവര്‍ത്തനം ചെയ്ത് വന്നപ്പോള്‍ അക്ഷരങ്ങള്‍ക്കിടയില്‍ സ്‌പെയ്‌സില്ലായിരുന്നു.

സ്‌പെയ്‌സില്ലാത്ത ട്വീറ്റുമായി മോദിയെ ഡച്ച് പ്രധാനമന്ത്രി സ്വീകരിക്കുന്നു എന്ന തരത്തില്‍ രസകരമായ കമന്റുകളാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നീട് ലഭിച്ചിരുന്നത്.

Advertisement