Categories

ഇന്ത്യയില്‍ മാസം തോറും എത്തുന്നത് 2500 കിലോ സ്വര്‍ണം

gold

ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രതിമാസം ഒഴുകുന്നത് ശരാശരി 2500 കിലോ ഗ്രാം സ്വര്‍ണം. സ്വര്‍ണക്കടത്തിനെ കുറിച്ചല്ല പറഞ്ഞു വരുന്നത്. നിയമപരമായി എത്തുന്ന സ്വര്‍ണത്തെ കുറിച്ചാണ്.

യാത്രക്കാര്‍ നിയമ പ്രകാരം നാട്ടിലെത്തിക്കുന്ന സ്വര്‍ണത്തിന്റെ  കണക്കാണ് ഇത്. കഴിഞ്ഞ ഡിസംബറില്‍ ഇങ്ങനെ ഇന്ത്യയില്‍ എത്തിയത് 2500 കിലോ സ്വര്‍ണമാണ്.

സാധാരണ ഗതിയില്‍ നിയപ്രകാരം ഇന്ത്യയില്‍ എത്തിക്കുന്ന സ്വര്‍ണം 30-40 കിലോയില്‍ വര്‍ധിക്കാറില്ല. എന്നാല്‍ ഇപ്പോഴുണ്ടായ വര്‍ധനവ് അമ്പരിപ്പിക്കുന്നതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഒരു കിലോ സ്വര്‍ണമാണ് പ്രവാസികള്‍ക്ക് ഡ്യൂട്ടി അടച്ച് ഇന്ത്യയിലേക്ക് എത്തിക്കാന്‍ അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിലെ അപകട സാധ്യത കണക്കിലെടുത്ത് സ്വര്‍ണക്കച്ചവടക്കാര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി സ്വര്‍ണം എത്തിക്കാറുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ഇത്തരത്തിലുള്ള സ്വര്‍ണ ഒഴുക്ക് കൂടുതലെന്ന് അധികൃതര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് സ്വര്‍ണം കൂടുതലായും എത്തുന്നത്.

ഡ്യൂട്ടി അടച്ച് കടത്തുന്നതിനാല്‍ അധികൃതര്‍ക്ക് യാതൊന്നും ചെയ്യാന്‍ സാധിക്കില്ല. ഈ പ്രവണത തുടര്‍ന്നാല്‍ സ്വര്‍ണ  വിപണിയില്‍ വന്‍ അഴിമതി നടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tagged with: |