എഡിറ്റര്‍
എഡിറ്റര്‍
12 സിംഹങ്ങളുടെ കാവലില്‍ ഗുജറാത്തി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
എഡിറ്റര്‍
Saturday 1st July 2017 10:31am


അഹമ്മദാബാദ്: കഴിഞ്ഞ ദിവസം ഗുജറാത്തില്‍ 32 കാരി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത് സിംഹങ്ങളുടെ കാവലില്‍. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ പ്രസവം നടക്കുന്ന സംഭവങ്ങള്‍ സാധാരണമാണെങ്കിലും മനുഗ്‌ബെന്‍ മക്വാന എന്ന യുവതിയുടെ പ്രസവം സിംഹങ്ങള്‍ക്കു നടുവിലായിരുന്നു.


Also read ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


ഗുജറാത്തിലെ ഗീര്‍വനത്തിലായിരുന്നു ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി കുട്ടിക്ക് ജന്മം നല്‍കിയത്. എമര്‍ജന്‍സി ആംബുലന്‍സായ 108 നു അകത്ത് കുട്ടി പിറക്കുമ്പോള്‍ ആംബുലന്‍സിനു ചുറ്റുമായി ഗീര്‍ വനത്തിലെ 12 ‘രാജാക്കന്മാരാ’യിരുന്നു നിലയുറപ്പിച്ചിട്ടുണ്ടായത്.

അമ്രേലി ജില്ലയിലെ ലുനാസ്പൂര്‍ ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് യുവതിയെയും കൊണ്ട് ആംബുലന്‍സ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ വനത്തിനുള്ളിലൂടെയുള്ള യാത്ര കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ആ സമയം മൂന്ന് ആണ്‍ സിംഹങ്ങളടുങ്ങുന്ന സംഘം റോഡ് ബ്ലോക്ക് ചെയ്ത് അവിടെ നിലയുറപ്പിക്കുകയും ചെയ്തു.

‘ വാഹനം ജാഫര്‍ബാദ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകവേയാണ് സംഭവം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന എമര്‍ജന്‍സി മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍ അശോക് യുവതി ഏത് നിമിഷവും കുട്ടിക്ക് ജന്മം നല്‍കുമെന്ന് പറഞ്ഞു. അദ്ദേഹം ഡ്രൈവര്‍ രാജു ജാദവിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.’ ഗാദ്ധെ പറഞ്ഞു.


Dont miss പാക്കിസ്ഥാനിലുള്ള തീവ്രവാദികളേക്കാള്‍ രാജ്യദ്രോഹികള്‍ ഇന്ത്യക്കകത്തെന്ന് വിവാദ സന്യാസി തരുണ്‍ സാഗര്‍


തുടര്‍ന്ന് അശോക് ഡ്യൂട്ടി ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടാണ് യുവതിയുടെ പ്രസവകാര്യങ്ങള്‍ നോക്കിയത്. വാഹനം കാട്ടിനുള്ളില്‍ നിര്‍ത്തിയപ്പോള്‍ മനുഷ്യ സാമീപ്യം അനുഭവപ്പെട്ട സിംഹങ്ങള്‍ വാഹനത്തിനടുത്തേക്ക് വരികയായിരുന്നു.

‘പ്രദേശവാസി കൂടിയായ ജാദവിന് സിംഹങ്ങളുടെ രീതി നന്നായി അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ അദ്ദേഹം അവരെ പ്രകോപിപ്പിക്കാതെ കാര്യങ്ങള്‍ നോക്കി. പിന്നീട് അദ്ദേഹം പതിയെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. സിംഹങ്ങള്‍ അപ്പോള്‍ തന്നെ വഴിമാറി തരുകയും ചെയതു.’ ഗാദ്ധെ വിവരിച്ചു.

ആശുപത്രിയിലെത്തിച്ച അമ്മയും കുട്ടിയും ഇപ്പോള്‍ സുഖമായി കഴിയുകയാണ്.

Advertisement