എഡിറ്റര്‍
എഡിറ്റര്‍
ഡൊണാള്‍ഡ് ട്രംപിന്റെ കൈ പരസ്യമായി തട്ടിമാറ്റി മെലാനിയ ട്രംപ്: ഇസ്രഈല്‍ സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലാവുന്നു
എഡിറ്റര്‍
Tuesday 23rd May 2017 10:16am

 

ജറുസലേം: സൗദിയില്‍ നിന്നും ഇസ്രഈലിലേക്കു തിരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും ഇടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇസ്രഈലില്‍ കാലുകുത്തിയ മെലാനിയ ട്രംപിന്റെ പെരുമാറ്റം സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്.

ഇസ്രഈലിലെ ബെന്‍ ഗുരിയണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് മെലാനിയ ട്രംപിനോടു ‘വിരോധമുള്ളതരത്തില്‍’ പെരുമാറിയത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ഭാര്യ സാറയ്ക്കും ഒപ്പം ട്രംപും മെലാനിയയും റെഡ് കാര്‍പ്പറ്റിലൂടെ നടന്നു നീങ്ങുകയായിരുന്നു. ഇതിനിടെ മെലാനിയയുടെ കൈയില്‍ തൊടാന്‍ ശ്രമിച്ച ട്രംപിന്റെ കൈ അവര്‍ തട്ടിമാറ്റുന്നു. മാധ്യമ ക്യാമറകള്‍ക്കു മുമ്പിലായിരുന്നു മെലാനിയയുടെ ഈ പ്രതികരണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡികളില്‍ വൈറലായിരിക്കുകയാണ്.

‘ക്യാമറകള്‍ക്കു മുമ്പില്‍ പോലും മെലാനിയയ്ക്ക് അഭിനയിക്കാന്‍ കഴിയുന്നില്ല’ എന്നാണ് ഈ വീഡിയോ കണ്ട ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.


Must Read: ‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല’; ബി.ജെ.പിയെ വിമര്‍ശിച്ചതിന് ജെ.എന്‍.യു നേതാവ് ഷെഹ്‌ല റാഷിദിനെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത്


‘അമേരിക്കയിലെ മറ്റാളുകളെപ്പോലെ ട്രംപിനെ സ്വന്തം കുടുംബത്തിലെ അംഗം വരെ വെറുത്തിരിക്കുന്നു’ എന്നാണ് മറ്റൊരാളുടെ പ്രതികരണം.

‘ഈ നിമിഷത്തില്‍ മെലാനിയയാണ് അമേരിക്ക. മെലാനിയയാണ് ലോകം. മെല്ലാനിയയാണ് നമ്മളെല്ലാം’ എന്നാണ് മറ്റൊരാളുടെ പ്രതികരണം.

‘ഒരു യഥാര്‍ത്ഥ പ്രസിഡന്റ് ഭാര്യയെ ഇങ്ങനെയാണ് പരിഗണിക്കുക’ എന്ന കുറിപ്പിനൊപ്പം മിഷേലിന്റെ കൈ ചേര്‍ത്തു പിടിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഒബാമയുടെ ചിത്രവും ചിലര്‍ ഇതിനു പ്രതികരണമെന്നോണം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുന്നുണ്ട്.


Also Read: മോഹന്‍ലാലിനെ വച്ച് മങ്കാത്ത മോഡലില്‍ പടം ചെയ്യരുതോ എന്ന ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി ഇതാണ് 


12 വര്‍ഷം മുമ്പാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. ട്രംപ് പ്രസിഡന്റായശേഷം മെലാനിയ വൈറ്റ് ഹൗസിലേക്ക് മാറുന്നതിനു പകരം ന്യൂയോര്‍ക്കില്‍ തന്നെ തുടരുകയാണ് ചെയ്തത്. ഇതും പലതരം പ്രചരണങ്ങള്‍ക്കു വഴിവെച്ചിരുന്നു.

 

Advertisement