Categories

ട്വിറ്ററിലൂടെ അഭിമുഖം നല്‍കിയ ആദ്യ രാഷ്ട്രീയ നേതാവായി അരവിന്ദ് കെജ്‌രിവാള്‍

kejri

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയും നേതാവ് ##അരവിന്ദ് കെജ്‌രിവാളും മറ്റ് രാഷ്ട്രീയക്കാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തരാണ്. ട്വിറ്ററിലൂടെ ആദ്യമായി അഭിമുഖം നല്‍കുന്ന നേതാവായിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍.

സി.എന്‍.എന്‍ ഐ.ബി.എന്നുമായാണ് കെജ്‌രിവാള്‍ ട്വിറ്റര്‍ വഴി അഭിമുഖം നല്‍കിയത്.

അഭിമുഖത്തില്‍ ദല്‍ഹി വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനമല്ലെന്നും വൈദ്യുതി അധികമുള്ള സംസ്ഥാനമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹിയിലെ വൈദ്യുതി പ്രതിസന്ധി എങ്ങനെ നേരിടുമെന്ന ചോദ്യത്തിനോടായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

ദരിദ്രര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ദല്‍ഹിയിലെ സൈക്കിള്‍ റിക്ഷാ, തെരുവ് കച്ചവടക്കാരേയും സംഘടിപ്പിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രിയായാല്‍ തലസ്ഥാനത്ത് സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കെജ്‌രിവാള്‍ ട്വിറ്റര്‍ വഴി നല്‍കിയ അഭിമുഖത്തിന് ഗംഭീര സ്വീകരണമാണ് സോഷ്യല്‍ സൈറ്റുകള്‍ നല്‍കിയത്.