എഡിറ്റര്‍
എഡിറ്റര്‍
ബാബറി മസ്ജിദ് കേസ്: ബി.ജെ.പി നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി; കുറ്റം ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചു
എഡിറ്റര്‍
Tuesday 30th May 2017 3:06pm

 

ന്യൂദല്‍ഹി: ബാബറി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാക്കള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇവര്‍ക്കെതിരെ കുറ്റം ചുമത്താനുള്ള നടപടികള്‍ തുടങ്ങി.


Also read ‘അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നു പരാതി പറഞ്ഞോ? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും?’; ശശികലയെ ട്രോളി സന്ദീപാനന്ദ ഗിരി

നേരത്തെ കേസില്‍ നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അദ്വാനി, ഉമാഭാരതി, മുരളീമനോഹര്‍ ജോഷി തുടങ്ങി 13 ബി.ജെ.പി നേതാക്കള്‍ക്കാണ് ജാമ്യം ലഭിച്ചത്. 50,000രൂപ ജാമ്യത്തുകയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ജാമ്യം.

കുറ്റാരോപിതരായ നേതാക്കള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. ഇവരോട് മെയ് മെയ് 25 നും 26 നും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതികള്‍ മിക്കവരും ഈ ദിവസങ്ങളില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് മെയ് 30നു ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.


Dont miss ‘കേരളം ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം’: ബി.ബി.സിയുടെ പേരിലുള്ള വ്യാജന്‍ നടത്തുന്ന പ്രചരണം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ


Advertisement