ടോക്കിയോ: ലോകത്തിലെ ആദ്യ ഫയര്‍ ഐസ് ഇന്ധനം ജപ്പാനിലെ സമുദ്രതീരത്തു നിന്നും കണ്ടെത്തി

Ads By Google

ഐസു പോലെ കാണുന്ന ഫോസില്‍ ഇന്ധനമാണ് ഇത്. ആദ്യമായാണ് ഒരു രാജ്യം ഖനനത്തിലൂടെ ഈ തരത്തിലുള്ള ഇന്ധനം സ്വന്തമാക്കുന്നത്. മീഥൈല്‍ ഹൈട്രേറ്റിന്റെ ശേഖരം ഖനരൂപത്തിലുള്ള ജലത്താല്‍ പൊതിയപ്പെട്ട നിലയിലാണ്.

ജപ്പാനിലെ ഷികോകു ദ്വീപിലെ കടല്‍ത്തീരത്തു നിന്നും സമുദ്രത്തിന്റെ 3,300 അടി താഴ്ച്ചയിലാണ് ഇത് കണ്ടെത്തിയത്. ഇത് കത്തിച്ചാല്‍ ഗ്യാസിനു സമാനമായ ഇന്ധനമാണ് ലഭിക്കുക.

ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ആണവനിലയങ്ങളെല്ലാം അടച്ചുപൂട്ടേണ്ടി വന്നതോടെ ഇന്ധന ക്ഷാമം പരിഹരിക്കാനാകാതെ ദുരിതത്തിലായിരുന്നു ജപ്പാന്‍ .

ഇതോടെ പതിനൊന്നു വര്‍ഷത്തേക്കാവശ്യമായ ഇന്ധനമാണ് ലഭ്യമായിരിക്കുന്നതെന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്. ഷികോകു തീരത്തു നിന്നു ഒരു കിലോ മീറ്റര്‍ അടിയിലാണ് ഫയര്‍ ഐസിന്റെ പാളികളുള്ളത്.

1.1 ട്രില്യന്‍ ക്യൂബിക് മീറ്ററിലായി (38.5 ടില്യന്‍ ക്യൂബിക് ഫീറ്റ്) പരന്നു കിടക്കുകയാണ് ഫയര്‍ ഐസ് എന്ന് ജപ്പാന്‍ വ്യാപാര,വാണിജ്യ, സാമ്പത്തിക മന്ത്രി  തോഷിമിസ്തു മൊട്ടേഗി വാര്‍ത്താഏജന്‍സിയെ അറിയിച്ചു.

ആണവ ദുരന്തത്തിന് ശേഷം 50 നിലയങ്ങളില്‍ പലതുംഅടച്ചിട്ടിരുന്നു.സുനാമിയെ തുടര്‍ന്ന് ഇത് വെറും രണ്ടെണ്ണമായി ചുരുക്കി. അതിനാല്‍ തന്നെ ഊര്‍ജ്ജ മേഖലയില്‍ കടുത്ത വെല്ലുവിളിയിലൂടെയാണ് ജപ്പാന്‍ കടന്നു പോകുന്നത്.

പുതിയ കണ്ടെത്തല്‍ രാജ്യത്തിന്റെ ഊര്‍ജ മേഖലയ്ക്ക് ആശ്വസമേകിയിരിക്കുകയാണെന്നും, രാജ്യം നേരിടുന്ന ഇന്ധന ക്ഷാമത്തിന് പരിഹാരമായതായും അദ്ദേഹം പറഞ്ഞു. വെളുത്ത മഞ്ഞു കട്ടകള്‍ പോലെയുള്ള ഈ മീഥൈല്‍ ഹൈഡ്രേറ്റ് കത്തിച്ചാല്‍ ജ്വാലയ്‌ക്കൊപ്പം  ജലം മാത്രമാണ് പുറംതള്ളുക.

അതുകൊണ്ടു തന്നെ ഇത് മലിനീകരണം സൃഷ്ടിക്കുന്നില്ലെന്ന സന്തോഷത്തിലാണ് ശാസ്ത്രജ്ഞര്‍.