ബാംഗ്ലൂര്‍: മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍. ഈ സമ്മര്‍ദ്ദം ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

വെറുതേ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് താരങ്ങളെ സ്വതന്ത്രമായി കളിക്കുന്നതില്‍ നിന്നും തടയും. സച്ചിനടക്കമുള്ള താരങ്ങള്‍ക്കുള്ള സമ്മര്‍ദ്ദം മനസിലാക്കാവുന്നതേയുള്ളൂ എന്നും സമ്മര്‍ദ്ദം പറഞ്ഞു.