എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ നടത്തുന്ന യുദ്ധത്തില്‍ ഇനി ഞങ്ങള്‍ പോരാടില്ല’;ട്രംപിന് മറുപടിയുമായി ഇമ്രാന്‍ഖാന്‍
എഡിറ്റര്‍
Tuesday 22nd August 2017 6:41pm

ഇസ്‌ലാമാബാദ്: പാകിസ്ഥാനെതിരായ അമേരിക്കയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഇമ്രാന്‍ ഖാന്‍. നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ നടത്തുന്ന യുദ്ധത്തില്‍ ഇനി ഞങ്ങള്‍ പോരാടില്ലെന്ന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അമേരിക്കയുടെ പരാജയത്തില്‍ പാകിസ്ഥാനെ ബലിയാടക്കാനുള്ള ശ്രമത്തെ പാകിസ്ഥാന്‍ തള്ളിക്കളയണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.

‘അമേരിക്കയുടേത് നന്ദികെട്ട സമീപനമാണ്. ഭീകരതെക്കെതിരായ അമേരിക്കയുടെ പോരാട്ടത്തില്‍ 70000 പേരെയാണ് പാകിസ്ഥാന് നഷ്ടമായത്. ഇതില്‍ നിന്നും പാകിസ്ഥാന്‍ പാഠം പഠിക്കണം. പാകിസ്ഥാനിലെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുകയാണ്.’


Also Read: ‘അമേരിക്കയില്‍പ്പോലും ഇത്തരം സംവിധാനമുണ്ടോയെന്നറിയില്ല’; ഡി.വൈ.എഫ്.ഐയുടെ ഭക്ഷണവിതരണത്തെക്കുറിച്ചറിയാന്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രതിനിധിസംഘം


അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ തീവ്രവാദിസംഘടനകള്‍ക്ക് പാകിസ്ഥാന്‍ താവളമൊരുക്കുകയാണ്. അതിനായി അമേരിക്ക വലിയതോതില്‍ സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ പാകിസ്ഥാന്‍ ഭീകരവാദികള്‍ക്ക് താവളമൊരുക്കുന്നുവെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അഫ്ഗാന്‍ നയത്തെ പിന്തുണച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

Advertisement