എഡിറ്റര്‍
എഡിറ്റര്‍
ഷൂമാക്കറുടെ നിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 30th January 2014 10:54am

shumi

ഗ്രിനോബിള്‍: സ്‌കീയിനിങ്ങിനിടെ വീണ് ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ താരം മൈക്കല്‍ ഷുമാക്കറുടെ നിലയില്‍ പുരോഗതിയുള്ളതായി ഫ്രഞ്ച് മാധ്യമ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് നിഷേധിച്ചിട്ടില്ലെങ്കിലും ഇതൊരു സൂചന മാത്രമാണെന്നും ഇതില്‍ അധിക ശ്രദ്ധ നല്‍കേണ്ടതില്ലെന്നുമാണ് ഷൂമാക്കറുടെ മാനേജര്‍ സബീന്‍ കെം അറിയിച്ചത്.

ചികിത്സകളോടുള്ള ഷൂമാക്കറുടെ പ്രതികരണം പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളല്ലാത്തവയെ നിരസിക്കാനാണ് ഷൂമാക്കറുടെ ആരാധകരോട് മാനേജര്‍ സബീന്‍ കെം പറയുന്നത്.

ഷൂമാക്കറെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോ മാനേജ്‌മെന്റോ നല്‍കുന്ന വിവരങ്ങളല്ല ഇത്. വെറും ഊഹങ്ങള്‍ മാത്രമാണിത്. ഷൂമാക്കറുടെ നില ഇപ്പോഴും സന്തുലിതമായി തുടരുകയാണ്.

ഷൂമാക്കറുടെ കുടുംബം ഡോക്ടര്‍മാരുടെ പരിചരണത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും അവര്‍ ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 29 നാണ് സ്‌കീയിങ്ങിനിടെ മുന്‍ ലോക ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യനായ ഷുമാക്കര്‍ക്ക് പരിക്കേറ്റത്.

ഫ്രാന്‍സിലെ മെരിബെലിലുണ്ടായ അപകടത്തില്‍ തലയ്ക്കാണ് ഷുമാക്കറിന് പരിക്കേറ്റത്. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

Advertisement