എഡിറ്റര്‍
എഡിറ്റര്‍
രശ്മി വധം:ബിജു രാധാകൃഷ്ണനെതിരെ മകന്റെ നിര്‍ണ്ണായക മൊഴി
എഡിറ്റര്‍
Monday 18th November 2013 2:54pm

biju-radhakrishnan-2

കൊല്ലം: ആദ്യഭാര്യ രശ്മിയെ കൊന്നത് ബിജു രാധാകൃഷ്ണന്‍ തന്നെയെന്ന് ഇരുവരുടേയും മകന്‍ കോടതിയില്‍ മൊഴി നല്‍കി.

ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകം അമ്മയുടെ വായിലൊഴിക്കുന്നതും, ആ ദിവസം രണ്ട് തവണ അച്ഛന്‍ അമ്മയെ തല്ലുന്നതും താന്‍ കണ്ടുവെന്ന് 11കാരന്‍ കോടതിയില്‍ പറഞ്ഞു.

കൊല്ലം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനെതിരെയുള്ള നിര്‍ണ്ണായകമായ മൊഴിയാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്.

സോളാര്‍ കേസിലും പ്രതിയായ ബിജു തന്റെ ആദ്യഭാര്യയായ രശ്മിയെ അമിതമായി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ബിജുവിന്റെ അമ്മ രാജമ്മാള്‍ ആണ് കേസിലെ രണ്ടാം പ്രതി. ഇവര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. ഹര്‍ത്താലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍  പ്രതിയെ ഹാജരാക്കാതിരിക്കുന്നതിന് ഇത്തരം കാരണങ്ങള്‍ ന്യായീകരണമല്ലെന്ന് പറഞ്ഞ കോടതി ഇവരുടെ അഭിഭാഷകനെ താക്കീത് ചെയ്തു.

2006 ഫെബ്രുവരി മൂന്നിനാണ് ബിജുവിന്റെ കൊട്ടാരക്കരയിലുള്ള വീട്ടില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement