ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന പ്രധാന മന്ത്രിയുടെ ഉറപ്പ് ലഭിച്ചത് ആശാവഹമായ പുരോഗതിയാണെങ്കിലും പരിഹാരം നീണ്ടുപോകാന്‍ പാടില്ലെന്നും വിഷയത്തില്‍ ഒരു മാസത്തിനകം പരിഹാരമുണ്ടാകണമെന്നും ധനമന്ത്രി കെ.എം മാണി. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷം കേരളാ ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ.എം മാണി ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍ ഒരു മാസത്തിനകം പരിഹാരമുണ്ടാകണം. ഗൗരവമേറിയ ഈ പ്രശ്‌നം നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും മാണി പറഞ്ഞു.

Subscribe Us:

നേരത്തെ പത്തു ദിവസത്തിനകം അടിയന്തര പരിഹാരം കാണണമെന്നാണ് ഞങ്ങളുടെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നതിനാലും മുഖ്യമന്ത്രിയുടെ ഉപദേശത്തിനാലും ഒരുമാസം വരെ കാത്തിരിക്കുകയാണെന്നും കെ.എം മാണി വിശദീകരിച്ചു.

പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ കേരളത്തിലെ നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ശേഷമാണ് കെ.എം മാണി സംസാരിച്ചത്.

Malayalam News
Kerala News in English