Administrator
Administrator
സാമ്പത്തിക വളര്‍ച്ച 8.3 ശതമാനമെന്ന് ഐ.എം.എഫ്
Administrator
Tuesday 12th April 2011 11:49am

imf projected india's growth to 8.5%ന്യൂദല്‍ഹി: ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി പ്രവചിക്കുന്നു. സംഘടന നേരത്തേ പ്രവചിച്ചതിലും കുറഞ്ഞനിരക്കാണിത്. 2010ല്‍ 10.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു സംഘടന അഭിപ്രായപ്പെട്ടത്.

10.3 ശതമാനം വളര്‍ച്ചാനിരക്കോടെ ചൈനയെ മറികടന്ന് ലോകസാമ്പത്തിക രംഗത്ത് ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നായിരുന്നു ഐ.എം.എഫ് നേരത്തേ പറഞ്ഞിരുന്നത്. 2012 ആകുമ്പോഴേക്കും വളര്‍ച്ചാ നിരക്ക് വീണ്ടും കുറഞ്ഞ് 7.75 ശതമാനമാകുമെന്നും ഐ.എം.എഫ് പുറത്തിറക്കിയ ‘ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് ‘ വ്യക്തമാക്കുന്നു.

ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളില്‍ വിലക്കയറ്റ നിരക്ക് അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Advertisement