Categories

2010ല്‍ ഇന്ത്യന്‍ സമ്പദ് വളര്‍ച്ച 9.7 ശതമാനത്തിലെത്തും: ഐ എം എഫ്

വാഷിംഗ്ടണ്‍: 2010 ല്‍ ഇന്ത്യയുടെ സമ്പദ് വളര്‍ച്ച 9.7 ശതമാനത്തിലെത്തുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) വിലയിരുത്തി. വ്യാവസായിക ഉല്‍പ്പാദനത്തിലുണ്ടാകുന്ന വളര്‍ച്ചയുടെ കരുത്തില്‍ അടുത്ത സാമ്പത്തികവര്‍ഷമാകുമ്പോഴേക്കും വളര്‍ച്ച 8.4 ശതമാനത്തിലെത്തുമെന്നും ഐ എം എഫ് പറയുന്നു.

നിര്‍മ്മാണ-വ്യാവസായിക മേഖലയില്‍ വന്‍ വളര്‍ച്ചായണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2010 ല്‍ 9.7 %വും 2011ല്‍ 8.4% വളര്‍ച്ച നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചൈനയുടെ സാമ്പത്തികവളര്‍ച്ച 2010ല്‍ 10 ശതമാനവും 2011ല്‍ 9.6 ശതമാനവും ആകുമെന്നും ഐ എം എഫിന്റെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലിന്റെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഐ എം എഫ് പ്രവചിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.