ലണ്ടന്‍: വികസ്വര സമ്പദ് വ്യവസ്ഥയിലെ ഒരാളാണ് ഐ.എം.എഫിന്റെ തലപ്പത്ത് വരുന്നതെങ്കില്‍ ഇന്ത്യ പിന്താങ്ങുമെന്ന് ഐ.എം.എഫിലെ ഇന്ത്യന്‍ പ്രതിനിധി അരവിന്ദ് വിര്‍മാണി. ഐ.എം.എഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വിര്‍മാണി. വികസ്വര സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള മത്സരാര്‍ത്ഥിക്കുവേണ്ടി മറ്റു രാജ്യങ്ങളുടെ സമ്മതം നേടിയെടുക്കലാണ് വിര്‍മാണിയുടെ ദൗത്യം.

നിലവില്‍ ഫ്രഞ്ച് ധനകാര്യമന്ത്രി ക്രിസ്റ്റീന്‍ ലഗാര്‍ഡിന്റെ പേരാണ് പൊതുവില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ലഗാര്‍ഡിന് ബ്രിട്ടണും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഐ.എം.എഫ് മേധാവി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുവേണ്ടി ധൃതികൂട്ടുന്നത് വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്ക് പ്രതികൂലമായി ഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസ്വര സമ്പദ് വ്യവസ്ഥകളിലെ യോജിപ്പില്ലായ്മ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.