imf projected india's growth to 8.5%മുംബൈ: ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച് എട്ടുശതമാനമാകുമെന്ന് ഐ.എം.എഫ് വിലയിരുത്തി. ഉയര്‍ന്ന പണപ്പെരുപ്പം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ ഈ സാമ്പത്തികവര്‍ഷം വളര്‍ച്ചാ നിരക്ക് 8.6 ശതമാനമാകുമെന്നായിരുന്നു റിസര്‍വ്വ് ബാങ്ക് വിലയിരുത്തിയത്. എന്നാല്‍ വളര്‍ച്ച 8 ശതമാനത്തിന് ചുവടെമാത്രമേ ഉണ്ടാകൂ എന്ന് വായ്പാ നയം പ്രഖ്യാപിക്കവേ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേ വിലയിരുത്തലാണ് ഐ.എം.എഫും നടത്തിയിരിക്കുന്നത്.

ഈ സാമ്പത്തിവര്‍ഷം 8.2 ശതമാനം മുതല്‍ 8.4 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നായിരുന്നു അന്താരാഷ്ട്ര സംഘടന നേരത്തേ വിലയിരുത്തിയിരുന്നത്. എന്നാല്‍ ചൈനയുടെ വളര്‍ച്ച നേരത്തേ പ്രതീക്ഷിച്ച നിരക്കായ 9.5 ശതമാനത്തില്‍ എത്തുമെന്നും ഐ.എം.എഫ് പറയുന്നു.