എഡിറ്റര്‍
എഡിറ്റര്‍
ഹീറോയിനില്‍ കാണുന്ന അത്രയും മെലിഞ്ഞിട്ടല്ല ഞാന്‍ : കരീന കപൂര്‍
എഡിറ്റര്‍
Wednesday 5th September 2012 3:18pm

ന്യൂദല്‍ഹി: ഒടുവില്‍ കരീന ആ സത്യം വെളിപ്പെടുത്തി. ഫോട്ടോയില്‍ കാണുന്നപോലെ താന്‍ അത്ര മെലിഞ്ഞിട്ടല്ലെന്നും അതൊക്കെ ഫോട്ടോഷോപ്പ് ചെയ്‌തെടുത്താതാണെന്നാണ്‌ കരീന വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ഹീറോയിന്റെ പ്രമോഷന്‍ വേളയിലാണ് കരീന തന്റെ ഫിറ്റ്‌നസിനെ പറ്റിയുള്ള രഹസ്യം തുറന്നു പറഞ്ഞത്.

Ads By Google

‘ഹിറോയിന്റെ സ്റ്റില്‍സില്‍ കാണുന്നപോലെ ഞാന്‍ അത്രയും മെലിഞ്ഞിട്ടല്ല ഇരിക്കുന്നത്. അതൊക്കെ ഫോട്ടോഷോപ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചെയ്തതാവും. ഹോട്ടല്‍ മുറിയില്‍ ചെന്ന് ഞാനും എന്റെ ശരീരം പരിശോധിച്ചു, ഇത്രയും മെലിഞ്ഞാണോ ഞാനിരിക്കുന്നതെന്ന്’. കരീന പറയുന്നു.

സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഫോട്ടോഷോപ്പ് ചെയ്യുന്നത് ബിസിനസ്സിന്റെ ഭാഗമാണെന്നും കരീന പറയുന്നു.

കരീനയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് ഹീറോയിന്‍. മധൂര്‍ ബണ്ഡാര്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന മഹി അറോറയുടെ കഥയാണ് ഹീറോയിന്‍ പറയുന്നത്. കരീനയാണ് മഹിയായി എത്തുന്നത്. അര്‍ജുന്‍ രാംപാല്‍, രണ്‍ദീപ് ഹുഡ, രാകേഷ് ബപട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Advertisement